IPL 2023 Eliminator : തോറ്റാൽ ഐപിഎല്ലിൽ നിന്നും പുറത്തേക്ക്, ലഖ്നൗവും മുംബൈയും തമ്മിൽ ഇന്ന് ജീവന്മരണ പോരാട്ടം

ബുധന്‍, 24 മെയ് 2023 (16:06 IST)
ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടായിരുന്നു തുടങ്ങിയതെങ്കിലും അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ച്ച് കൊണ്ട് പ്ലേ ഓഫിലെത്തിയ മുംബൈ ഏത് ടീമിനും ഭീഷണിയാണ്. സൂര്യകുമാര്‍ യാദവിനൊപ്പം കാമറൂണ്‍ ഗ്രീനും ബാറ്റിംഗ് ഫോമിലേക്ക് എത്തിയത് മുംബൈയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ശക്തമായ മധ്യനിരയാണ് മറ്റ് ടീമുകളില്‍ നിന്നും മുംബൈയെ വ്യത്യസ്തമാക്കുന്നത്.
 
അതേസമയം ഐപിഎല്ലില്‍ ഇതുവരെയും തങ്ങളെ തോല്‍പ്പിക്കാന്‍ മുംബൈയ്ക്കായിട്ടില്ല എന്നത് ലഖ്‌നൗവിന് ഊര്‍ജം നല്‍കുന്നുണ്ട്. ബാറ്റിംഗില്‍ നിക്കോളാസ് പുറാന്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവരുടെ ബാറ്റിംഗ് കരുത്താകും മത്സരത്തില്‍ നിര്‍ണായകമാകുക. മുംബൈ ബൗളിംഗിനേക്കാള്‍ താരതമ്യേന ശക്തമാണ് ലഖ്‌നൗ ബൗളിംഗ് നിര. നായകനെന്ന നിലയില്‍ ക്രുണാല്‍ പാണ്ഡ്യ മികവ് പുലര്‍ത്തുന്നതും ക്വിന്റണ്‍ ഡികോക്ക് അടക്കമുള്ള പരിചയസമ്പന്നരുടെ നിരയും ലഖ്‌നൗവിന് മുതല്‍ക്കൂട്ടാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍