അതേസമയം, കണക്കുകളെല്ലാം ചെന്നൈയ്ക്ക് എതിരാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് ഗുജറാത്ത്. മൂന്ന് തവണയാണ് ഇരു ടീമുകളും ഐപിഎല്ലില്‍ ഏറ്റുമുട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ട് കളികളും ഈ സീസണില്‍ ഒരു കളിയും. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് മൂന്ന് വിക്കറ്റിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ഈ സീസണില്‍ ഒരു തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. അപ്പോള്‍ അഞ്ച് വിക്കറ്റ് ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ വെച്ചായിരുന്നു ഈ മത്സരം. ഇന്നത്തെ ക്വാളിഫയര്‍ മത്സരത്തിനു വേദിയാകുന്നത് ചെന്നൈ ആണ്.