ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതില്‍ ചെന്നൈ താരം രവീന്ദ്ര ജഡേജ അസ്വസ്ഥനെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഗുജറാത്തിനെതിരായ ക്വാളിഫയിംഗ് മാച്ചില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ജഡേജ തിളങ്ങിയിരുന്നു. മത്സരത്തിലെ പ്രകടനത്തിന് അപ്സ്റ്റോക്സ് മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്കാരവും ജഡേജയ്ക്കായിരുന്നു. പുരസ്കാരം സ്വന്തമാക്കിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജഡേജ ചെന്നൈ ആരാധകര്‍ക്ക് നേരെ പരോക്ഷ വിമര്‍ശനവുമായെത്തിയത്.
ഇന്നലത്തെ മത്സരത്തില്‍ ജഡേജ 16 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ട് കൊടുത്ത് 2 നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ജഡേജ ബൗളിങ്ങിലും തിളങ്ങി. ഇതോടെ മത്സരത്തിലെ പുരസ്കാരം വാങ്ങുന്ന ചിത്രത്തിനൊപ്പം അപ്സ്റ്റോക്സിന് മനസിലായി പക്ഷേ ചില ആരാധകര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല എന്നായിരുന്നു ജഡേജ കുറിച്ചത്.