ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

അഭിറാം മനോഹർ
ഞായര്‍, 19 മെയ് 2024 (14:09 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംസ്ഗിനെതിരെ നേടിയ ഐതിഹാസിക വിജയത്തിനിടയില്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ഇന്നലെ 29 പന്തില്‍ നിന്നും 47 റണ്‍സാണ് വിരാട് കോലി സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലില്‍ ഒരു വേദിയില്‍ നിന്ന് മാത്രം 3,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം കോലി സ്വന്തമാക്കി.
 
 ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. തുഷാര്‍ ദേഷ്പാണ്ഡെ എറിഞ്ഞ പന്ത് ലോംഗ് ലെഗിലേക്ക് സിക്‌സര്‍ പറത്തിയതോടെയാണ് കോലി ഈ നേട്ടത്തിലെത്തിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ നേടിയ 2295 റണ്‍സാണ് കോലിയ്ക്ക് പിന്നിലുള്ളത്. ഇതിനിടെ ഐപിഎല്ലില്‍ 700 ബൗണ്ടറികളെന്ന നേട്ടവും ഇന്നലത്തെ മത്സരത്തോടെ കോലി സ്വന്തമാക്കി. 271 മത്സരങ്ങളില്‍ നിന്നും 702 ബൗണ്ടറികളാണ് കോലിയുടെ പേരിലുള്ളത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സ് താരം ശിഖര്‍ ധവാന്‍ 152 മത്സരങ്ങളില്‍ നിന്നും 768 ബൗണ്ടറികളാണ് നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article