പഞ്ചാബിന് കെ.എല്‍.രാഹുലിനെ വേണ്ട ! റണ്‍വേട്ടക്കാരനെ സ്വന്തമാക്കാന്‍ പ്രമുഖ ഫ്രാഞ്ചൈസികള്‍

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (11:37 IST)
പഞ്ചാബ് കിങ്‌സും കെ.എല്‍.രാഹുലും വഴിപിരിയുന്നു. രാഹുല്‍ പഞ്ചാബില്‍ തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നായകന്‍ കൂടിയായ രാഹുലിനെ മഹാലേലത്തിനു മുന്നോടിയായി നിലനിര്‍ത്താന്‍ പഞ്ചാബ് ഫ്രാഞ്ചൈസി ആഗ്രഹിക്കുന്നില്ലെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ രാഹുലിന് സാധിക്കാത്തതാണ് ഫ്രാഞ്ചൈസിയുടെ നീരസത്തിനു കാരണം. രാഹുലിനെ സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടക്കമുള്ള ഫ്രാഞ്ചൈസികള്‍ രംഗത്തുണ്ടെന്നാണ് സൂചന. 2018 ലാണ് രാഹുലിനെ പഞ്ചാബ് സ്വന്തമാക്കുന്നത്. 2020 ല്‍ അദ്ദേഹത്തെ നായകനാക്കി. മഹാലേലത്തില്‍ രാഹുലിനെ ഭീമമായ തുക നല്‍കി ടീമിലെത്തിക്കാന്‍ വമ്പന്‍ ഫ്രാഞ്ചൈസികള്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article