ബുമ്രയുടെയും അർച്ചറുടെയും അഭാവം വലിയ വിടവ് സൃഷ്ടിച്ചു: മാർക്ക് ബൗച്ചർ

Webdunia
ഞായര്‍, 28 മെയ് 2023 (15:05 IST)
ജസ്പ്രീത് ബുമ്രയുടെയും ജോഫ്ര ആര്‍ച്ചറുടെയും അഭാവം മുംബൈ ഇന്ത്യന്‍സിന് വലിയ വിടവാണ് സൃഷ്ടിച്ചതെന്ന് മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ഇരുവരും ക്വാളിറ്റി താരങ്ങളാണെന്നും ഇതൊരു ഒഴികഴിവായി പറയുന്നതല്ലെന്നും സ്‌പോര്‍ട്‌സില്‍ ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.
 
ഈ താരങ്ങള്‍ക്ക് പകരം വന്ന താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും എന്നാല്‍ മികച്ച ഈ രണ്ട് താരങ്ങളുടെ അഭാവം സൃഷ്ടിച്ച വിടവ് നികത്തുവാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും ബൗച്ചര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article