പരാഗ് പുറത്തുപോകട്ടെ, ഇമ്പാക്ട് പ്ലെയറായി ജോ റൂട്ട് വരണം, രാജസ്ഥാൻ വമ്പൻ ടീമാകും, കാരണങ്ങൾ ഇങ്ങനെ

ബുധന്‍, 19 ഏപ്രില്‍ 2023 (19:26 IST)
2023ലെ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് സഞ്ജു സാംസണിൻ്റെ നായകത്വത്തിന് കീഴിലുള്ള രാജസ്ഥാൻ റോയൽസ്. നിലവിൽ ടേബിൾ ടോപ്പർ ആണെങ്കിലും മധ്യനിരയിൽ രാജസ്ഥാന് പരിഹരിക്കാൻ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ബാറ്റിംഗ് റൊട്ടേഷൻ കാര്യമായി ചെയ്യാത്ത റൺ നിരക്ക് ഉയർത്താൻ കഷ്ടപ്പെടുന്ന ദേവ്ദത്ത് പടിക്കലും പുതിയ സീസണിലും പരാജയമായ റിയാൻ പരാഗുമാണ് രാജസ്ഥാൻ്റെ പ്രധാന തലവേദന.
 
എന്നാൽ ബാറ്റിംഗ് ഓർഡറിൽ പരിചയസമ്പന്നനായ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ ഈ സാഹചര്യത്തിൽ രാജസ്ഥാൻ ടീമിലുൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവർ ഏറെയാണ്. മധ്യ ഓവറുകളിൽ സ്പിൻ കളിക്കാനുള്ള കഴിവാണ് ഇതിന് കാരണമായി ആരാധകർ പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുപാട് മത്സരപരിചയമുള്ള ജോ റൂട്ടിന് മധ്യനിരയുടെ ചുമതല അനായാസം കൈകാര്യം ചെയ്യാനാകുമെന്നും ഒരു തകർച്ചയിൽ നിന്നും ടീമിനെ ചുമലിലേറ്റാനാകുമെന്നും ആരാധകർ കരുതുന്നു.
 
നിലവിലെ പ്ലേയിംഗ് ഇലവനിൽ ആദം സാമ്പ, ട്രെൻ്റ് ബോൾട്ട് എന്നീ താരങ്ങൾക്ക് പകരം ബാറ്റിംഗിലേക്ക് വരുമ്പോൾ ഇമ്പാക്ട് പ്ലെയറായി ജോ റൂട്ടിനെ കളിപ്പിക്കാനാകും. റിയാൻ പരാഗ്,ദേവ്ദത്ത് പടിക്കൽ എന്നിവരിൽ ആരെയെങ്കിലും ഒഴിവാക്കി അത്തരമൊരു അവസരം രാജസ്ഥാൻ ഉപയോഗപ്പെടുത്തുകയാണെങ്കിൽ രാജസ്ഥാൻ്റെ മധ്യനിരയിലെ ദൗർബല്യം എളുപ്പത്തിൽ പരിഹരിക്കപ്പെടും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍