മോശം ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യക്ക് 15 കോടി ! അഹമ്മദബാദ് നായകസ്ഥാനവും

Webdunia
ശനി, 22 ജനുവരി 2022 (08:26 IST)
ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ അഹമ്മദബാദ് ഫ്രാഞ്ചൈസിയെ നയിക്കും. താരലേലത്തിനു മുന്‍പ് അഹമ്മദബാദ് സ്വന്തമാക്കിയ മൂന്ന് താരങ്ങളില്‍ ഒരാള്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 15 കോടി രൂപയാണ് ഹാര്‍ദിക്കിന്റെ പ്രതിഫലം. മോശം ഫോമിലുള്ള ഹാര്‍ദിക്കിന് 15 കോടി പ്രതിഫലം നല്‍കുന്നതും നായകസ്ഥാനം നല്‍കുന്നതും ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ഹാര്‍ദിക്. 
 
ഹാര്‍ദിക്കിന് പുറമേ റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ലേലത്തിനു മുന്‍പ് അഹമ്മദബാദ് സ്വന്തമാക്കിയത്. റാഷിദ് ഖാന് 15 കോടി തന്നെയാണ് പ്രതിഫലം. ശുഭ്മാന്‍ ഗില്ലിനെ എട്ട് കോടി പ്രതിഫലത്തിനാണ് അഹമ്മദബാദ് സ്വന്തമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article