ഹാർദിക് അഹമ്മദാബാദ് നായകൻ, ശുഭ്‌മാൻ ഗില്ലും റാഷിദ് ഖാനും ടീമിൽ: താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

ചൊവ്വ, 18 ജനുവരി 2022 (17:41 IST)
ഐപിഎൽ പുതിയ സീസണിന് മുൻപ് നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുൻപ് ടീമിലെത്തിച്ച കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ട് പുതിയതായി രൂപം കൊണ്ട ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികൾ.
 
മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ ഓൾറൗണ്ടർ താരമായ ഹാർദിക് പാണ്ഡ്യയെയാണ് അഹമ്മദബാദ് തങ്ങളുടെ നായകനായി തിരെഞ്ഞെടുത്തിരിക്കുന്നത്. ഫി‌റ്റ്‌നസ് പ്രശ്‌നങ്ങളുടെയും മോശം ഫോമിന്റെയും കാരണത്താൽ ദേശീയ ടീമിൽ നിന്നും പുറത്തായ ഹാർദിക്കിനെ 15 കോടി രൂപയ്ക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയത്.
 
നേരത്തെ മുംബൈ ഇന്ത്യൻസിൽ 11 കോടി രൂപയായിരുന്നു താരം വാങ്ങിയിരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് താരമായിരുന്ന റാഷിദ് ഖാനെയും 15 കോടി മുടക്കിയാണ് അഹമ്മദാബാദ് ടീമിലെത്തിച്ചത്.പ്രായംകൊണ്ട് യുവതാരമാണെങ്കിലും ഇതിനോടകം ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും സ്ഥിരമായി മികച്ച പ്രകടനം നടത്തുന്ന താരമാണ് റാഷിദ് ഖാൻ.
 
അതേസമയം കെ‌കെആർ ഒഴിവാക്കിയ ഇന്ത്യൻ താരമായ ശുഭ്‌മാൻ ഗില്ലിനെ 7 കോടി മുടക്കിയാണ് അഹമ്മദാ‌ബാദ് സ്വന്തമാക്കിയത്.കെകെആര്‍ 1.8 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഓപ്പണറെന്ന നിലയില്‍ മികവ് കാട്ടുന്ന ശുഭ്‌മാന് ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിൽ ഇടം നേടാൻ ഐപിഎല്ലിലെ മികച്ച പ്രകടനം അനിവാര്യമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍