ആർസിബിയുടെ ശവപ്പെട്ടിയിൽ ആണിയടിച്ചത് പഴയ ആർസിബി താരങ്ങളായ ക്ലാസനും ഹെഡും, ഇതുപോലെ ഗതികെട്ട വേറെ ടീമുണ്ടോ?

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (20:15 IST)
Travis Head,Klassen,RCB
ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷം പോയന്റ് ടേബിളില്‍ അവസാനസ്ഥാനക്കാരായി ഫിനിഷ് ചെയ്തവരെന്ന നാണക്കേടില്‍ നിന്നും ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയുള്ള ടീമായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ശക്തമായ ബൗളിംഗ് നിരയുള്ള ടീമില്‍ നിന്നും ബാറ്റിംഗ് ടീമായുള്ള ഹൈദരാബാദിന്റെ മാറ്റം അമ്പരപ്പിക്കുന്നതാണ്. ഈ ഐപിഎല്‍ സീസണില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന നേട്ടം 2 തവണയാണ് ഹൈദരാബാദ് മറികടന്നത്. നായകനായി പാറ്റ് കമ്മിന്‍സിന്റെ വരവും ബാറ്റിംഗില്‍ ട്രാവിസ് ഹെഡ് ഹെന്റിച്ച് ക്ലാസന്‍ എന്നിവരുടെ വിസ്‌ഫോടനങ്ങളുമായി ഹൈദരാബാദിനെ അപകടകാരികളാക്കുന്നത്.
 
ഇത്തവണ ആര്‍സിബിക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം സ്വന്തമാക്കുമ്പോള്‍ ഹൈദരാബാദിനായി തകര്‍ത്തടിച്ചത് മുന്‍ ആര്‍സിബി താരങ്ങളായിരുന്നു എന്നത് ഒരല്പം കൗതുകകരമാണ്. ഇതാദ്യമായല്ല ആര്‍സിബിയില്‍ നിന്നും പോകുന്ന താരങ്ങള്‍ മറ്റ് ടീമുകളുടെ നെടുന്തൂണുകളാകുന്നത്. ചഹല്‍,ശിവം ദുബെ,കെ എല്‍ രാഹുല്‍ തുടങ്ങി ഇതിന് ഉദാഹരണങ്ങള്‍ ഒട്ടേറെയാണ്. ഹൈദരാബാദിനായി 41 പന്തില്‍ 102 റണ്‍സ് നേടിയ ഓസീസ് താരം ട്രാവിസ് ഹെഡും 31 പന്തില്‍ 67 നേടിയ ഹെന്റിച്ച് ക്ലാസനും മുന്‍ ആര്‍സിബി താരങ്ങളാണ്. 2018ലാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ഹെന്റിച്ച് ക്ലാസന്‍ ആര്‍സിബിയിലെത്തുന്നത്. 2023ലെ ഓക്ഷനില്‍ 5.25 കോടി നല്‍കിയാണ് ഹൈദരാബാദ് ക്ലാസനെ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡാകട്ടെ 2016ല്‍ ആര്‍സിബി താരമായിരുന്നു. 2017ലെ ഐപിഎല്‍ സീസണിന് ശേഷം 2024 സീസണിലാണ് താരം കളിക്കുന്നത്. ആര്‍സിബിക്കെതിരെ ഹൈദരാബാദ് 287 റണ്‍സ് നേടിയ മത്സരത്തില്‍ 169 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article