ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍, മതി മോനെ തന്ന കാശിനുള്ള ആക്റ്റിങ്ങ് മതിയെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

അഭിറാം മനോഹർ
വ്യാഴം, 27 മാര്‍ച്ച് 2025 (12:56 IST)
ഐപിഎല്ലില്‍ ഗുവാഹത്തിയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ സുരക്ഷാ വീഴ്ച. മത്സരത്തില്‍ കൊല്‍ക്കത്ത ബാറ്റിംഗിനിടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബൗളിങ്ങിനായി റണ്ണപ്പ് എടുക്കാനിരിക്കെയാണ് ഗ്യാലറിയില്‍ നിന്നും ആരാധകന്‍ ചാടിയിറങ്ങി പരാഗിന്റെ അരികിലെത്തിയത്. ആരാധകന്‍ വരുന്നത് കണ്ട് പരാഗ് റണ്ണപ്പ് നിര്‍ത്തിയപ്പോള്‍ ഓടിയെത്തിയ ആരാധകന്‍ പരാഗിന്റെ കാലില്‍ വീണ് ആലിംഗനം ചെയ്യുകയായിരുന്നു.
 
ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥയെത്തി ഗ്രൗണ്ടില്‍ നിന്നും കൊണ്ടുപോവുകയായിരുന്നു. അസം കാരനായ റിയാന്‍ പരാഗിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലായിരുന്നു മത്സരം. ഇന്ത്യന്‍ ടീമില്‍ പോലും ഇതുവരെയും സ്ഥാനം ഉറപ്പിക്കാനാവാത്ത റിയാന്‍ പരാഗിന് ഇത്രയും കടുത്ത ആരാധകരുണ്ടാവുമോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. റിയാന്‍ പരാഗിന്റെ പി ആര്‍ ടീം പണം കൊടുത്ത് ആളെ ഇറക്കിയതാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article