കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയതില്‍ വന്‍ വിജയമായി മാറിയ സിനിമയാണ് മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനില്‍ വന്ന സിനിമ മലയാളത്തിന് പുറമെ തെലുങ്കുവിലും ഹിന്ദിയിലും ഹിറ്റ് സ്റ്റാറ്റസ് നേടിയിരുന്നു. സിനിമയുടെ ടീസര്‍ മുതല്‍ ഇന്ന് വരെയും സിനിമയില്‍ വന്ന അസഹനീയമായ വയലന്‍സിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.