വയലന്‍സ് സൃഷ്ടിച്ചത് കഥയുടെ പൂര്‍ണതയ്ക്കുവേണ്ടി; മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 മാര്‍ച്ച് 2025 (10:53 IST)
മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് മാര്‍ക്കോയുടെ നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമ അല്ലെന്നും അദ്ദേഹം പറഞ്ഞു. കഥയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണ് മാര്‍ക്കോയിലെ അതി ഭീകരമായ വയലന്‍സ് ദൃശ്യങ്ങള്‍ നിര്‍മ്മിച്ചതെന്നും മാര്‍ക്കോ 18 പ്ലസ് സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയാണെന്നും അത് കാണാന്‍ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുതായിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു.
 
ഒരാളും വയലന്‍സ് പ്രൊമോട്ട് ചെയ്യാനോ സമൂഹത്തില്‍ വയലന്‍സ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ടോ സിനിമ ചെയ്യില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന പല സംഭവങ്ങളും ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് സിനിമ ഇറക്കിയത്. നേരത്തെ തന്നെ കുട്ടികള്‍ ഈ സിനിമ കാണരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍