മാര്‍ക്കോയുടെ മുകളില്‍ നില്‍ക്കണം, ബോളിവുഡിനും വേണം വയലന്റ് പടം, ഹനീഫ് അദേനിയുമായി കരാര്‍ ഒപ്പിട്ട് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്
മലയാള സിനിമയില്‍ വലിയ വിജയമായി മാറിയെങ്കിലും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സിനിമയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. മലയാളത്തിന് പുറമെ ഹിന്ദി ബെല്‍റ്റിലും വലിയ വിജയമാവാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ മാര്‍ക്കോയുടെ ഗംഭീര വിജയത്തിന് ശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹനീഫ് അദേനി.
കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സിനൊപ്പമാണ് ഹനീഫ് അദേനിയുടെ ബോളിവുഡ് അരങ്ങേറ്റം. മാര്‍ക്കോയെ പോലെ ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും പുതിയ ഹിന്ദി സിനിമയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പേരോ കാസ്റ്റോ അടക്കം ഒരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ബോളിവുഡ് സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശാണ് സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ എക്‌സിലൂടെ പങ്കുവെച്ചത്. ഇതുവരെയും സിനിമയെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.