മാർക്കോ ഞാൻ കണ്ടിട്ടില്ല, ഉണ്ണി പാവമാണ്, നിഷ്കളങ്കൻ: നിഖില വിമൽ

അഭിറാം മനോഹർ

ചൊവ്വ, 18 ഫെബ്രുവരി 2025 (21:27 IST)
ഉണ്ണി മുകുന്ദന്‍ കഠിനാധ്വാനിയായ നടനാണെന്ന് നടി നിഖില വിമൽ. പുതിയതായി റിലീസ് ചെയ്യാനിരിക്കുന്ന ഉണ്ണി മുകുന്ദന്‍ സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കവെയാണ് സഹതാരമായ ഉണ്ണി മുകുന്ദനെ പറ്റി നിഖില പ്രതികരിച്ചത്. ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ടിങ്ങ് സമയത്താണ് മാര്‍ക്കോയ്ക്കായി ഉണ്ണി തയ്യാറെടുത്തിരുന്നത്. ഡയറ്റ് പാലിച്ച് വര്‍ക്കൗട്ട് നടത്തി വളരെ ചിട്ടയോടെയാണ് ഉണ്ണി മാര്‍ക്കോയ്ക്കായി തായ്യാറെടുത്തത്.
 
മേപ്പടിയാനില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലാതിരുന്നതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. അതിന് ശേഷം സംസാരിക്കുമ്പോഴൊക്കെ ഉണ്ണി കളിയാക്കാറുണ്ട്. മാര്‍ക്കോയില്‍ കാണുന്നത് പോലെ വയലന്‍സുള്ള ആളൊന്നുമല്ല ഉണ്ണി. പൊതുവെ പാവമാണ്. നിഷ്‌കളങ്കനായ ഒരാളാണ്. മാര്‍ക്കോ താന്‍ കണ്ടിട്ടില്ലെന്നും വയലന്‍സ് തനിക്ക് ഇഷ്ടമില്ലാത്ത ഒന്നാണെന്നും നിഖില പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍