MARCO OTT Release: 'മാര്‍ക്കോ' ഏത് ഒടിടി പ്ലാറ്റ്‌ഫോമില്‍ കാണാം?

രേണുക വേണു

വെള്ളി, 31 ജനുവരി 2025 (15:22 IST)
MARCO OTT Release: ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഹനീഫ് അദേനി ചിത്രം 'മാര്‍ക്കോ' ഫെബ്രുവരി 14 മുതല്‍ ഒടിടിയില്‍. ഫെബ്രുവരി 14 മുതലായിരിക്കും ചിത്രത്തിന്റെ ഒടിടി പ്രദര്‍ശനം. നെറ്റ് ഫ്‌ളിക്‌സിലാണ് ചിത്രം കാണാന്‍ സാധിക്കുക. ഹൈ വോള്‍ട്ടേജ് വയലന്‍സ് ചിത്രമായ മാര്‍ക്കോയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് 18 വയസ് കഴിഞ്ഞവര്‍ക്കു മാത്രമേ മാര്‍ക്കോ കാണാന്‍ സാധിക്കൂ. 
 
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു മാര്‍ക്കോ. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വേള്‍ഡ് വൈഡ് 100 കോടിയിലേറെ ചിത്രം കളക്ട് ചെയ്‌തെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 66 കോടി ചിത്രം കളക്ട് ചെയ്തതായി സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഹനീഫ് അദേനിയുടെ കഥയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഷരീഫ് മുഹമ്മദ് ആണ്. സിദ്ധിഖ്, ജഗദീഷ്, അഭിമന്യു തിലകന്‍, കബീര്‍ ദുഹാന്‍, ആന്‍സണ്‍ പോള്‍, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍