തൊണ്ണൂറുകളില്‍ തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന നായിക നടിയായിരുന്നു രംഭ. തെന്നിന്ത്യയും കടന്ന് ബംഗാളി,ബോളിവുഡ്,ഭോജ്പുരി ചിത്രങ്ങളിലായി നൂറിലേറെ ചിത്രങ്ങളിലാണ് രംഭ അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് രംഭ തന്റെ കരിയറിലെ ഏറിയ പങ്ക് സിനിമകളും ചെയ്തത്. തെന്നിന്ത്യയില്‍ രജനീകാന്ത്,അജിത്,മമ്മൂട്ടി,കമല്‍ഹാസന്‍ എന്ന് തുടങ്ങി മുന്‍നിര നായകന്മാരുടെ നായികയായും രംഭ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനി ഉലകം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്.