ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വീണ്ടുമൊരു പ്രണയവാര്‍ത്ത. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജും ടെലിവിഷന്‍ താരം മാഹിറ ശര്‍മയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇരുവരോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും പരസ്പരം കാണാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.