MS Dhoni : ധോനി ജീവിതകാലം മുഴുവനും ക്രിക്കറ്റ് കളിക്കുമെന്ന് കരുതരുത്: കപിൽദേവ്

Webdunia
തിങ്കള്‍, 29 മെയ് 2023 (16:42 IST)
അവസാന 15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്നതില്‍ ആളുകള്‍ ധോനിയോട് നന്ദിയുള്ളവരാകണമെന്ന് ഇന്ത്യന്‍ ഇതിഹാസതാരം കപില്‍ദേവ്. ജീവിതകാലം മുഴുവന്‍ ധോനി കളി തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കപില്‍ദേവ് പറഞ്ഞു.
 
പതിനഞ്ച് വര്‍ഷക്കാലമായി ധോനി ക്രിക്കറ്റ് കളിക്കുന്നു. അവനില്‍ നിന്നും മറ്റെന്താണ് നിങ്ങള്‍ക്ക് വേണ്ടത്. അയാള്‍ ജീവിതകാലം മുഴുവന്‍ ക്രിക്കറ്റ് കളിക്കണമെന്നാണോ. അത് നടക്കില്ല. ഇതുവരെ അദ്ദേഹം കളിച്ചതിന് നിങ്ങള്‍ നന്ദിയുള്ളവരായിരിക്കണം. അവന്‍ നാളെയോ അടുത്ത സീസണിലോ ചിലപ്പോള്‍ കളിച്ചേക്കില്ല. പക്ഷേ അവസാനം വരെ മികച്ച ക്രിക്കറ്റ് അദേഹം കളിക്കും. സച്ചിന്‍, ഗവാസ്‌കര്‍,കുംബ്ലെ,യുവരാജ്,സെവാഗ് തുടങ്ങി എല്ലാ താരങ്ങളും ക്രിക്കറ്റിനോട് വിടപറഞ്ഞു കഴിഞ്ഞു. കോലിയും ധോനിയുമെല്ലാം ഒരു ദിവസം വിടപറഞ്ഞുപോകും. ഒരു കളിക്കാരന്‍ പോകുമ്പോള്‍ അയാളെ നമ്മള്‍ ആഘോഷിക്കണം. സങ്കടപ്പെടുകയല്ല വേണ്ടത്. കപില്‍ദേവ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article