Chennai Super Kings vs Royal Challengers Bengaluru: ഐപിഎല്ലില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും ചെപ്പോക്കില്‍ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് കളി.
തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. സീസണിലെ ആദ്യ കളിയില്‍ ഇരു ടീമുകളും ജയിച്ചതാണ്. ആര്‍സിബി കൊല്‍ക്കത്തയെയും ചെന്നൈ മുംബൈ ഇന്ത്യന്‍സിനെയുമാണ് തോല്‍പ്പിച്ചത്.