RR Retentions IPL 2025: എന്നാലും ഇതെന്ത് കഥ, പരാഗിനും ജുറലിനും കോടികൾ, ബട്ട്‌ലർക്ക് ഇടമില്ല, ചെയ്തത് മണ്ടത്തരമെന്ന് ആരാധകർ

അഭിറാം മനോഹർ
വെള്ളി, 1 നവം‌ബര്‍ 2024 (09:06 IST)
Jos butler- chahal
ഐപിഎല്‍ 2025ന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അത്ഭുതപ്പെടുത്തുന്ന തീരുമാനവുമായി രാജസ്ഥാന്‍ റോയല്‍സ്. നായകന്‍ സഞ്ജു സാംസണെയും രാജസ്ഥാന്റെ ഭാവി പ്രതീക്ഷയായ യശ്വസി ജയ്‌സ്വാളിനെയും ടീം നിലനിര്‍ത്തിയപ്പോള്‍ ജോസ് ബട്ട്ലറെ ടീം കൈവിട്ടു. രാജസ്ഥാന്റെ ഈ തീരുമാനം മണ്ടത്തരമെന്നാണ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ പറയുന്നത്.
 
 ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(18 കോടി), യശ്വസി ജയ്‌സ്വാള്‍(18), റിയാന്‍ പരാഗ്(14), ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍(11), സന്ദീപ് ശര്‍മ(4) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. എന്നാല്‍ യുവതാരങ്ങളായ റിയാന്‍ പരാഗിനും ധ്രുവ് ജുറലിനും 14 കോടി മുടക്കിയത് മണ്ടത്തരമാണെന്നും പരാഗിനുള്ള തുക കുറച്ച് ജുറലിന് പകരം ബട്ട്ലറെ ടീം സ്വന്തമാക്കണമായിരുന്നുവെന്നുമാണ് ആരാധകരില്‍ വലിയ വിഭാഗവും പറയുന്നത്. റിട്ടെന്‍ഷന് മാത്രമായി 79 കോടി രൂപയാണ് രാജസ്ഥാന്‍ മുടക്കിയത്. ഇതോടെ 41 കോടി മാത്രമാകും താരലേലത്തില്‍ രാജസ്ഥാനുണ്ടാവുക. എന്നാല്‍ ഈ തുകയ്ക്ക് മികച്ച ബൗളര്‍മാരെ വിളിച്ചെടുക്കാന്‍ രാജസ്ഥാന് സാധിക്കുമോ എന്ന് വ്യക്തമല്ല.
 
 2022ലെ താരലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് ജുറല്‍ രാജസ്ഥാനിലെത്തിയത്. ടി20 ക്രിക്കറ്റില്‍ താരം വമ്പന്‍ പ്രകടനങ്ങള്‍ ഇതുവരെയും നടത്തിയിട്ടില്ല എന്ന നിലയില്‍ 14 കോടിയെന്നത് അധികതുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ കൈവിട്ടത് മണ്ടത്തരമാണെന്നും ആരാധകര്‍ പറയുന്നു. റിട്ടെന്‍ഷനിനായി 79 കോടി മുടക്കിയതോടെ താരലേലത്തില്‍ 41 കോടി മാത്രമാണ് രാജസ്ഥാന്റെ കയ്യിലുള്ളത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article