RCB Retentions IPL 2025: ചെയ്തത് ശരിയായില്ല, സിറാജിനെ ആർസിബി കൈവിട്ടു?, നിലനിർത്തിയത് കോലി, പാട്ടീധാർ, യാഷ് ദയാൽ എന്നിവരെ മാത്രം

അഭിറാം മനോഹർ
വെള്ളി, 1 നവം‌ബര്‍ 2024 (08:51 IST)
RCB retentions 2025
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു നിലനിര്‍ത്തിയത് 3 താരങ്ങളെ മാത്രം. സൂപ്പര്‍ താരമായ വിരാട് കോലിയെ 21 കോടി മുടക്കിയാണ് ആര്‍സിബി നിലനിര്‍ത്തിയത്. രജത് പാട്ടീധാറിനെ 11 കോടി രൂപയ്ക്കും യാഷ് ദയാലിനെ അഞ്ച് കോടി രൂപയ്ക്കുമാണ് ടീം സ്വന്തമാക്കിയത്. ടീമിലെ പ്രധാനതാരങ്ങളായിരുന്ന ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്,ഫാഫ് ഡുപ്ലെസിസ്,കാമറൂണ്‍ ഗ്രീന്‍ എന്നിവരെയെല്ലാം ആര്‍സിബി ഒഴിവാക്കി.
 
 താരലേലത്തില്‍ 3 ആര്‍ടിഎം ഓപ്ഷനുകള്‍ ആര്‍സിബിക്ക് ബാക്കിയുണ്ട്. പേഴ്‌സിയില്‍ 83 കോടി രൂപയും ആര്‍സിബിക്ക് മുടക്കാനാകും. ദിനേഷ് കാര്‍ത്തിക് വിരമിച്ചതിനാല്‍ തന്നെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയാകും അടുത്ത സീസണില്‍ ടീമിന് ഏറ്റവും ആവശ്യം വരിക. ഇന്ത്യന്‍ താരമായ കെ എല്‍ രാഹുല്‍, ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍ എന്നിവരെയാകും ഇതോടെ ആര്‍സിബി താരലേലത്തില്‍ ലക്ഷ്യം വെയ്ക്കുക.
 
 അതേസമയം കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ടീമിനെ പ്രധാന ബൗളറായിരുന്ന മുഹമ്മദ് സിറാജിനെ ടീം കൈവിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ആര്‍സിബി ആരാധകരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഏറെ പ്രതീക്ഷകളോടെ ടീം കൊണ്ടുവന്ന കാമറൂണ്‍ ഗ്രീനിനെയും ആര്‍സിബി കൈവിട്ടു. അതേസമയം കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങളാണ് യാഷ് ദയാലിനും രജത് പാട്ടീധാറിനും തുണയായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article