IND vs SA: സൗത്താഫ്രിക്കയെ തെക്കേമൂലയിലേക്കൊതുക്കി സിറാജ്, 45 റൺസിനിടെ നഷ്ടമായത് 7 വിക്കറ്റ്, ആറും സിറാജിന്

ബുധന്‍, 3 ജനുവരി 2024 (15:19 IST)
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ അടപടലം തകര്‍ത്ത് മുഹമ്മദ് സിറാജ്. 45 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ 7 വിക്കറ്റുകളാണ് നഷ്ടമാായത്. ഇതില്‍ ആറ് വിക്കറ്റുകളും സ്വന്തമാക്കിയത് മുഹമ്മദ് സിറാജാണ്.
 
മത്സരത്തിലെ നാലാം ഓവറില്‍ ആരംഭിച്ച വിക്കറ്റ് വീഴ്ച്ച പിന്നീട് മാലപ്പടക്കം പൊട്ടുന്നത് പോലെ അടുത്തടുത്തായി സംഭവിക്കുകയായിരുന്നു. നാലാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രമാണ് പുറത്തായത്. പിന്നാലെ ഡീന്‍ എല്‍ഗാര്‍,ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്,ഡിസോര്‍സി,ബെഡിങ്ഹാം,മാര്‍ക്കോ യാന്‍ബസന്‍,കെയ്ല്‍ വെരെയ്ന്‍ എന്നിവരും കൂടാരം കയറി. 9 ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വെറും 15 റണ്‍സ് വിട്ടുകൊടുത്താണ് 6 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്രയ്ക്കാണ് ഒരു വിക്കറ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍