ശ്രേയസും പന്തുമടക്കം അഞ്ച് ക്യാപ്റ്റന്മാർ തെറിച്ചു, സഞ്ജുവിനെ വിടാതെ പിടിച്ച് രാജസ്ഥാൻ,വില 18 കോടി!

അഭിറാം മനോഹർ
വെള്ളി, 1 നവം‌ബര്‍ 2024 (08:39 IST)
Sanju samspn
ഐപിഎല്ലില്‍ ഇന്ത്യക്കാരും വിദേശികളുമായുള്ള അഞ്ച് ക്യാപ്റ്റന്മാരെ ഫ്രാഞ്ചൈസികള്‍ കൈവിട്ടപ്പോള്‍ മലയാളി താരം സഞ്ജുവിനെ മുറുകെ പിടിച്ച് രാജസ്ഥാന്‍ റോയല്‍സ്. താരത്തിനായി 18 കോടി രൂപയാണ് രാജസ്ഥാന്‍ മുടക്കുന്നത്. ഇതോടെ യശ്വസി ജയ്‌സ്വാളിനൊപ്പം രാജസ്ഥാന്‍ നിയയിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായി സഞ്ജു മാറി.
 
കുട്ടിക്രിക്കറ്റിലെ ഏറ്റവും വമ്പന്‍ പേരുകളില്‍ ഒന്നായ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലറെയും സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍,ആര്‍ അശ്വിന്‍ എന്നിവരെയും കൈവിട്ട രാജസ്ഥാന്‍ റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ എന്നിവരെ 14 കോടി നല്‍കി നിലനിര്‍ത്തി. ഷിമ്രോണ്‍ ഹെറ്റ്മയറെ 11 കോടിക്കും സന്ദീപ് ശര്‍മയെ നാലുകോടി രൂപയ്ക്കും ടീം നിലനിര്‍ത്തി. അടുത്ത സീസണിലും സഞ്ജു തന്നെയാകും ടീമിനെ നയിക്കുകയെന്നും രാജസ്ഥാന്‍ അറിയിച്ചു.
 
ലഖ്‌നൗ നായകനായ കെ എല്‍ രാഹുല്‍, ഡല്‍ഹി നായകനായ റിഷഭ് പന്ത്, ആര്‍സിബി നായകനായ ഫാഫ് ഡുപ്ലെസിസ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ ശ്രേയസ് അയ്യര്‍ എന്നിവരെയെല്ലാം താരലേലത്തില്‍ ടീമുകള്‍ കൈവിട്ടിരുന്നു. പഞ്ചാബ് ടീമും കഴിഞ്ഞ സീസണിലെ തങ്ങളുടെ നായകനെ ടീമില്‍ നിലനിര്‍ത്തിയിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article