മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡില്‍ നിന്ന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്

Webdunia
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (20:04 IST)
മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്. പരുക്കിനെ തുടര്‍ന്നാണ് അര്‍ജുനെ സ്‌ക്വാഡില്‍ നിന്ന് മാറ്റി പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിമര്‍ജീത് സിങ് ആണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പകരം സ്‌ക്വാഡില്‍ അംഗമായിരിക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഈ സീസണില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍, ഒരു കളിയില്‍ പോലും അര്‍ജുന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. പരിശീലനത്തിനിടെയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പരുക്കേറ്റത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article