വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഇനി ഐപിഎല്‍ കളിക്കില്ലെന്ന് സൂചന. ഫോംഔട്ടിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലേയിങ് ഇലവനില്‍ ഡേവിഡ് വാര്‍ണര്‍ ഉണ്ടായിരുന്നില്ല. വാര്‍ണര്‍ക്ക് പകരം കളിക്കാനിറങ്ങിയ ജേസന്‍ റോയ് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളിലും വാര്‍ണര്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഈ സീസണ്‍ അവസാനിക്കുന്നതോടെ വാര്‍ണര്‍ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന.