പഞ്ചാബിനെന്ത് പാജിയുടെ മകൻ, അർജുൻ ടെൻഡുൽക്കറിൻ്റെ ഓവറിൽ റൺസടിച്ച് കൂട്ടി പഞ്ചാബ്

Webdunia
ഞായര്‍, 23 ഏപ്രില്‍ 2023 (10:12 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വൻ തിരിച്ചടി നേരിട്ട് സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. മത്സരത്തിലെ പതിനാറാം ഓവർ എറിഞ്ഞ അർജുൻ 31 റൺസാണ് ആ ഓവറിൽ വിട്ടുനൽകിയത്. മത്സരത്തിൻ്റെ ഗതി തന്നെ മാറ്റിമറിച്ച ഓവറായിരുന്നു ഇത്. സാം കറനും ഹർപ്രീത് ഭാട്ടിയയും ചേർന്നാണ് അർജുനെ പഞ്ഞിക്കിട്ടത്. ഇതോടെ ഈ സീസണിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് അർജുൻ്റെ പേരിലായി.
 
നേരത്തെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാലും ഒരോവറിൽ 31 റൺസ് വഴങ്ങിയിരുന്നു. മത്സരത്തിൽ 3 ഓവർ ബൗൾ ചെയ്ത അർജുൻ ടെൻഡുൽക്കർ 48 റൺസാണ് വിട്ടുനൽകിയത്. ഒരു വിക്കറ്റും താരം സ്വന്തമാക്കി. ഐപിഎല്ലിൽ ഒരു മുംബൈ ബൗളർ ഒരോവറിൽ വഴങ്ങുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺസാണിത്. 2022ൽ കൊൽക്കത്തയ്ക്കെതിരെ ഡാനിയേൽ സാംസ് ഒരോവറിൽ 35 റൺസ് വഴങ്ങിയിരുന്നു. അർജുൻ്റെ ഒരോവറിൽ 2 സിക്സും 4 ഫോറുമാണ് പഞ്ചാബ് നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article