തുടർച്ചയായ വിജയങ്ങളിലേക്ക് പാഞ്ഞ പഞ്ചാബിന്റെ പടയോത്തെ പിടിച്ചു കെട്ടി ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 133 എന്ന വിജയ ലക്ഷ്യം മറികടക്കാൻ പഞ്ചാബിനായില്ല. നിശ്ചിതഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്ത് പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.
ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ഹൈദരബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കളിയിൽ പഞ്ചാബ് ബോളർമാർ മികവുകാട്ടിയതിനാൽ 132 എന്ന സ്ക്കോറിലേക്ക്. ഹൈദരാബാദിനെ ഒതുക്കാൻ പഞ്ചാബിനു സാധിച്ചു. മനീഷ് പാണ്ഡെയുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഹൈദരബാദ് സ്കോർ 130 താണ്ടിയത്. ഷാക്കിബ് ഹസ്സൻ യൂസുഫ് പത്താൻ എന്നിവരും ടീമിന്റെ സ്കോർ ഭേതപ്പെട്ടകാക്കാൻ സഹായിച്ചു.
മത്സരത്തിൽ പഞ്ചാബ് ബോളർ അങ്കിത് രാജ്പൂത് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഈ സീസണിലെ തന്നെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് രാജ്പൂത്തിന്റേത്.
എന്നാൽ ബോളർമാരുടെ നിലയിലേക്ക് ഉയരാൻ പഞ്ചാബിന്റെ ബാറ്റിങ്ങ് നിരക്കാകാത്തതാണ് പഞ്ചാബിന്റെ തോൽവിക്ക് കാരണാം. ലോകേഷ് രാഹുലും ക്രിസ് ഗെയിലും ചേർന്ന് ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും ഇതു തുടർന്നു കൊണ്ടുപോകാൻ പഞ്ചാബ് നിരക്കായില്ല.
ജയത്തോടെ പഞ്ചാബിനെ പിന്നിലാക്കി ഹൈദരാബാദ് പോയന്റ് പട്ടികയിൽ രണ്ടാമതെത്തി.