മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു. ഫേസ്ബുക്ക് ലൈവ് ചെയ്ത ശേഷം വെടിവെച്ച് മരിക്കുകയായിരുന്നു പിതാവ് അയ്ഹാന്‍ ഉസുന്‍. തുര്‍ക്കിയിലെ കെയ്‌സേരിയിലാണ് ഈ സംഭവം നടന്നത്. മകളെക്കുറിച്ച് പറഞ്ഞ ശേഷം തോക്ക് നെറ്റിയില്‍ മുട്ടിക്കുന്നതും തുടര്‍ന്ന് വെടിയേറ്റ് താഴേയ്ക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.