അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്‍ വിളിയെ പരിഹസിച്ച് റഷ്യ. ഇരുവരും നേഴ്‌സറി കുട്ടികളെപ്പോലെയാണ് തമ്മില്‍ ബഹളം വയ്ക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തോട് മിണ്ടാതിരിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കൊറിയന്‍ പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന കാര്യവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിമായി ചേര്‍ന്ന് തങ്ങള്‍ ഒരു ഉറച്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആണവയുദ്ധ ഭീഷണി ഉണ്ടാകില്ലെന്ന് ലോകം കരുതിയിര്‍ക്കുമ്പോഴാണ് വെള്ളിയാഴ്ച ട്രംപും കിമ്മും പരസ്പരം പോര്‍വിളിയുമായി രംഗത്തുവന്നിരിക്കുന്നത്. ട്രംപിന് തലയ്ക്കു സ്ഥിരതയില്ലെന്ന് പറഞ്ഞ കിം ജോങ് ഉന്നിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് ട്രംപും രംഗത്ത് വന്നിരുന്നു.