ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെതിരെ പ്രചാരണം തുടങ്ങിയ വനിതയ്ക്ക് ഒറ്റ രാത്രി കൊണ്ട് 600 പീഡന ഭീഷണി. യുകെയിലെ ബിര്‍മിങ്ങ്ഹാം യാര്‍ഡ്‌ലി സഭയിലെ വനിത എം പികൂടിയാണ് ജെസ്സ് ഫിലിപ്പ്‌സ്. വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകള്‍ക്കെതിരെ ഇക്കഴിഞ്ഞ ദിവസമാണ് ഫിലിപ്പ്‌സ് പ്രചാരണം ആരംഭിച്ചത്.
തന്നെ അധിക്ഷേപിക്കുന്ന രീതിയിലും അശ്ലീലവുമായ നിരവധി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് ട്വിറ്ററിലൂടെ എം പി വ്യക്തമാക്കി. കൗമാരക്കാലത്ത് താന്‍ ലൈംഗീക പീഡനത്തിനിരയായിട്ടുണ്ടെന്നും തനിക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്ന ഉദ്ദേശത്തിലാണ് ക്യാമ്പയിനിംഗിന് തുടക്കമിട്ടതെന്ന് ഫിലിപ്പ്‌സ് പറയുന്നു.
‘റിക്ലെയിം ദി ഇന്റര്‍നെറ്റ്’ എന്നാണ് ഫിലിപ്പ്‌സ് തുടങ്ങിയ ഇന്റര്‍നെറ്റ് ക്യാമ്പയിന്റെ പേര്. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം ജെസ്സ് ഫിലിപ്പ്‌സ് ട്വിറ്ററില്‍ നിരന്തരം ട്രോളുകള്‍ക്കു വിധേയമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജെസ്സ് ഫിലിപ്പ്‌സ് ബിര്‍മിങ്ങ്ഹാം സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.