ഹിജാബ് ധരിക്കാത്തതിനാല്‍ 18കാരിയായ ഗ്രാന്റ്‌മാസ്‌റ്ററെ ദേശിയ ടീമില്‍ നിന്നും പുറത്താക്കി. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാടി ദോര്‍സ ദേരാക്ഷാനിയ എന്ന പെണ്‍കുട്ടിയെ ആണ് അധികൃതര്‍ ടീമില്‍ നിന്ന് പുറത്താക്കിയത്.
സ്‌ത്രീകള്‍ ഹിജാബ് ധിരിക്കണമെന്നും മുടി മറയ്‌ക്കണമെന്നുമുള്ള നിയമം നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് ദോര്‍സയെ ടീമില്‍ നിന്ന് പുറത്താക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രശ്‌നത്തില്‍ ഇടപെടുമെന്നാണ് ഇറാന്‍ ചെസ് ഫെഡറേഷന്‍ അറിയിച്ചു.
ദോര്‍സയുടെ 15കാരനായ സഹോദരന്‍ ബോര്‍ണയേയും വിലക്കിയിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ചാല്‍ മാത്രമാകും ഇരുവര്‍ക്കും ദേശീയ ടീമില്‍ എത്താന്‍ സാധിക്കു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലി താരം അലക്‌സാണ്ടര്‍ ഹുസ്മാനുമായുള്ള മത്സരത്തിന് തൊട്ടു പിന്നാലെയാണ് ബോര്‍ണയെ വിലക്കിയത്.
ഇറാനിയന്‍ കായിക രംഗത്തെ ഏറ്റവും ശ്രദ്ധേയയും ഗ്ലാമര്‍താരവുമാണ് പുറത്താക്കപ്പെട്ട ദോര്‍സ.