ലോകമെങ്ങും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാട്ടങ്ങള്‍ക്ക് കരുത്തേകുന്ന ലോക മലാല ദിനം ഇന്ന്. എല്ലാ പെണ്‍കുട്ടികള്‍ക്കും ലോകമെങ്ങും #yesallgirls-everywhere എന്ന ആശയം ഉയര്‍ത്തിയാണ് ഇത്തവണ മലാല ദിനം ആചരിക്കുന്നത്. സമാധാന നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ പതിനാറാം പിറന്നാളായ 2013 ജൂലൈ 12നാണ് ഐക്യരാഷ്ട്ര സംഘടന മലാല ദിനം പ്രഖ്യാപിച്ചത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ ഈ ദിനത്തില്‍ സഞ്ചരിക്കാറുള്ള മലാല ഇത്തവണ നൈജീരിയയിലാണു പോയത്. ബോക്കോ ഹറാം ഭീകരര്‍ തട്ടികൊണ്ടുപോയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും മലാല സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം സിറിയ സന്ദര്‍ശിച്ച മലാല സിറിയന്‍ പെണ്‍കുട്ടികള്‍ക്കായി ലെബനനില്‍ 200 സ്‌കൂളുകളും തുറന്നു.
അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2014ല്‍ ആണു നൊബേല്‍ സമ്മാനം ലഭിച്ചത്.