കൊവിഡ് മഹാമാരിമൂലം 10 കോടി ജനങ്ങങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് ലോക ബാങ്ക്

ശ്രീനു എസ്
വെള്ളി, 21 ഓഗസ്റ്റ് 2020 (19:24 IST)
കൊവിഡ് മഹാമാരിമൂലം 10 കോടി ജനങ്ങങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് ലോക ബാങ്ക്. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് എഎഫ്പി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ അറുപത് ദശലക്ഷം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്കു പോകുമെന്നാണ് ലോകബാങ്ക് പറഞ്ഞിരുന്നത്.
 
അതേസമയം ആരോഗ്യമേഖല തകര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 1.7ലക്ഷം പേരാണ് മരണപ്പെട്ടത്. ഇന്ത്യയില്‍ മരണസംഖ്യ അമ്പതിനായിരം കഴിഞ്ഞു. കഴിഞ്ഞമാസത്തില്‍ രണ്ടുകോടിപേര്‍ക്ക് ജോലി നഷ്ടമായ കണക്കുകള്‍ വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article