അറുപതടി താഴ്ചയിലേയ്ക്ക് വീണ അറുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (16:21 IST)
ബാല്‍ക്കണിയില്‍ നിന്ന് 60 അടി താഴ്ചയിലേയ്ക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. മാഞ്ചസ്റ്ററിലെ ജോണ്‍ ലവിസ് സ്‌റ്റോറിന്റെ മുകളില്‍ നിന്നാണ്  60 അടി താഴ്ചയിലേക്ക് 60 വയസ്സുള്ള സ്ത്രീ കാല്‍വഴുതി വീണത്. 
 
എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ സ്‌റ്റോറില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഡെമോ ബെഡിലേയ്ക്ക് ആയിരുന്നു വീഴ്ച. വീഴ്ചയില്‍ കാര്യമായ പരുക്കുകളൊന്നും പറ്റിയില്ലെങ്കിലും അരക്കെട്ടിനും നട്ടെല്ലിനും ചെറിയ ക്ഷതമേറ്റതിനാല്‍ ഇവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റ അത്ഭുതത്തിലും സന്തോഷത്തിലുമാണ് സ്ത്രീ. തങ്ങളുടെ ഷോപ്പില്‍ കസ്റ്റമേഴ്‌സിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടനടി അതിന് പരിഹാരമുണ്ടാക്കുമെന്ന് ജോണ്‍ ലവിസ് സ്‌റ്റോര്‍ അധികൃതര്‍ അറിയിച്ചു.