നദിക്കരയിലൂടെ കാഴ്ചകള്‍ കണ്ടു നടന്നപ്പോള്‍ മുതലയെ ശ്രദ്ധിച്ചില്ല; യുവതിക്ക് കിട്ടിയത് ഒന്നൊന്നര പണി - വീഡിയോ വൈറല്‍

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (16:16 IST)
കായല്‍ കരയിലൂടെ നടക്കുന്നതിനിടയില്‍ മുതലയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് യുവതി. മനോഹരമായ നദിക്കരയിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയിലാണ് എവിടെ നിന്നെന്നറിയാതെ ഒരു മുതല പെട്ടെന്ന് ചാടിവീണ് സാലിസ് ബറി എന്ന ബ്രിട്ടിഷ് യുവതിയെ കടിച്ചത്. തലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്‍സ്‌ലന്‍ഡിലാണ് സംഭവം നടന്നത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തുകയും ചെയ്തു.
 
കരയിലേക്കു കയറി വന്ന മത്സ്യത്തെ കണ്ട് അതിനെ ചിത്രീകരിക്കുന്നതിനിടയിലാണ് മുതല ചാടി വീണത്. ഒരു സെക്കന്റിനുള്ളിൽ മുതല ചാടി വീണു കടിച്ച് തിരികെ വെള്ളത്തിലേക്കു മറയുകയും ചെയ്തു. എന്നാല്‍ ആ ചെറിയ സമയം കൊണ്ടു തന്നെ സാലിസിന്റെ കാലില്‍ സാരമായ പരിക്കേറ്റു.  ആ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
വീഡിയോ കാണാം:
 

അനുബന്ധ വാര്‍ത്തകള്‍

Next Article