അടല്‍ ബിഹാരി വാജ്‌പേയ് ഏവര്‍ക്കും പ്രചോദനമായ വ്യക്‌തിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താനടക്കം എല്ലാവര്‍ക്കും പ്രചോദനമായ വ്യക്‌തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മോഡി പറഞ്ഞു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചവര്‍ക്ക് നല്‍കുന്ന ലിബറേഷന്‍ വാര്‍ അവാര്‍ഡ് വാജ്പേയിക്കുവേണ്ടി ഏറ്റുവാങ്ങുമ്പോഴാണ് മോഡി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ധാക്കയില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്‌ദുള്‍ ഹമീദ് പുരസ്‌ക്കാരം സമ്മാനിച്ചു.
ആരോഗ്യനില അനുവദിക്കുമെങ്കില്‍ അദ്ദേഹം തന്നെ നേരിട്ട് ഇവിടെ എത്തുമായിരുന്നെന്ന് മോഡി പറഞ്ഞു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നമായിരുന്നെന്നും മോഡി കൂട്ടിച്ചേര്‍ത്തു.രാജ്യം സ്വതന്ത്രമായതില്‍ വാജ്‌പേയ്‌യുടെ പങ്ക് വിസ്‌മരിക്കാനാകില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ലോഭമായ പിന്തുണ ബംഗ്ലാദേശിന് ലഭിച്ചിരുന്നുവെന്നും ഷെയ്‌ക്ക് ഹസീന പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി ബംഗ്ലാദേശില്‍ എത്തിയത്.