അഫ്‌‌ഗാ‌ന് പിന്നാലെ ഇറാഖിൽ നിന്നും അമേരിക്ക പൂർണമായി പിൻമാറുന്നു

Webdunia
ചൊവ്വ, 27 ജൂലൈ 2021 (20:17 IST)
ഇറാഖിൽ നിന്ന് ഈ വർഷം അവസാനത്തോടെ അമേരിക്കൻ സേന സമ്പൂർണമായി പിൻമാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ഇറാഖ് സേനയ്ക്ക് പരിശീലന‌ങ്ങളും ഉപദേശവും നൽകുന്നത് തുടരുമെന്നും ബൈഡൻ പറഞ്ഞു.
 
അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പൂർണമായി പിൻമാറുന്നതിന് പിന്നാലെയാണ് ഇറാഖിൽ നിന്നും പിൻമാറ്റം പ്രഖ്യാപിക്കിരിക്കുന്നത്. 2003ലാണ് ഇറാഖിൽ സദ്ദാം ഹുസൈൻ ഭരണഗൂഡത്തിനെതിരെ അമേരിക്ക അധിനിവേശം നടത്തിയത്. നിലവിൽ അമേരിക്കയുടെ 2,500 സൈനികർ മാത്രമാണ് ഇവിടെയുള്ളത്. ആഗസ്റ്റ് അവസാനത്തോടെയാണ് അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പൂർണമായും പിൻമാറുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article