കോപ്പ അമേരിക്ക ഫൈനല്‍: മഞ്ജു വാര്യര്‍ പ്രതീക്ഷിച്ചിരുന്നത് ഇങ്ങനെയൊരു കളിയല്ല

ചൊവ്വ, 13 ജൂലൈ 2021 (10:10 IST)
കോപ്പ അമേരിക്ക ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ചാംപ്യന്‍മാരായത്. വാശിയേറിയ പോരാട്ടത്തില്‍ അവസാന വിസില്‍ മുഴങ്ങുന്നതുവരെ ബ്രസീല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. അര്‍ജന്റീന ആദ്യ പകുതിയില്‍ അടിച്ച ഗോളിന് ബ്രസീല്‍ മറുപടി നല്‍കുമെന്ന് തന്നെയായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, അര്‍ജന്റീനിയന്‍ പ്രതിരോധം അതിനു സമ്മതിച്ചില്ല. 
 
ഇങ്ങനെയൊരു മത്സരഫലമല്ലായിരുന്നു നടി മഞ്ജു വാര്യര്‍ പ്രതീക്ഷിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ അടിക്കുമെന്നും മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോകുമെന്നും ആയിരുന്നു മഞ്ജു വാര്യര്‍ പ്രതീക്ഷിച്ചിരുന്നത്. മാതൃഭൂമിയിലെ ലേഖനത്തിലാണ് മഞ്ജു തന്റെ പ്രതീക്ഷ എന്തായിരുന്നെന്ന് എഴുതിയിരിക്കുന്നത്. കിരീടം നേടിയ ശേഷം മെസിയെ ടീം അംഗങ്ങള്‍ ആകാശത്തേക്ക് എടുത്തുയര്‍ത്തിയപ്പോള്‍ 'നീലവാനച്ചോലയില്‍..' എന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തിയതെന്നും മഞ്ജു പറഞ്ഞു. കോപ്പ അമേരിക്ക ഫൈനല്‍ മത്സരം നടക്കുന്ന ദിവസം രാവിലെ അഞ്ചുമണിക്ക് താന്‍ അലാറം വച്ച് എഴുന്നേറ്റെന്നും എന്നാല്‍ ഇത്തവണ ടിവിയില്‍ കളി കാണാന്‍ അച്ഛന്‍ ഒപ്പമില്ലാത്തത് വലിയ വേദനയായിരുന്നെന്നും മഞ്ജു പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍