ഇറാന്റെ എണ്ണയുമായി പോയ നാലുകപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2020 (11:56 IST)
വാഷിങ്‌ടൺ: ഇറാനിൽ നിന്നും എണ്ണയുമായി പോയ നാല് കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ. ഇറാനിൽ നിന്ന് വെനസ്വലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് അമേരിക്ക പിടിച്ചെടുത്തത്. ട്രംപ് ഭരണഗൂഡം ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണകയറ്റുമതി ചെയ്‌തതിന്റെ പേരിലാണ് അമേരിക്കൻ നടപടി.
 
ലൂണ, പാന്‍ഡി, ബെറിംഗ്, ബെല്ല എന്നീ എണ്ണക്കപ്പലുകളാണ് അമേരിക്ക കൈവശപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനായി ഇസ്രയേലും യു‌എഇയും കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. വെനസ്വേലയിലേക്ക് ഇറാന്‍ കയറ്റിയയച്ച നാല് എണ്ണടാങ്കറുകളിലെ പെട്രോള്‍ പിടിച്ചെടുക്കാന്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ മാസം കേസ് ഫയൽ ചെയ്‌തിരുന്നു. ഇന്ധനവരുമാനം വഴിയുള്ള ഇറാന്റെ വരുമാനം തടയിടാനാണ് അമേരിക്കൻ നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article