ഇന്ത്യൻ വംശജ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ബുധന്‍, 12 ഓഗസ്റ്റ് 2020 (11:54 IST)
ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റുകളുടെ പ്രസിദന്റ് സ്ഥാനാർഥിയായ ജോ ബൈഡനാണ് കമലയുടെ സ്ഥാനർഥിത്വം പ്രഖ്യാപിച്ചത്. 
 

I have the great honor to announce that I’ve picked @KamalaHarris — a fearless fighter for the little guy, and one of the country’s finest public servants — as my running mate.

— Joe Biden (@JoeBiden) August 11, 2020
രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരീസിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുവെന്നാണ് ജോ ബൈഡന്റെ ട്വീറ്റ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ കമലയെ പങ്കാളിയായി ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ജോ ബൈഡൻ കുറിച്ചു. അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ജോ ബൈഡനെ പ്രസിഡന്റ് ആക്കുവാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കമല ഹാരിസ് പ്രതികരിച്ചു.
 
55 കാരിയായ കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്‌. ഇന്ത്യയിൽ നിന്നും കുടിയേറിയതാണ് അമ്മ. അച്ഛൻ ജമൈക്കൻ വംശജനുമാണ്. അമേരിക്കൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല ഹാരിസ്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍