അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നു; നിര്‍ണായക സംസ്ഥാനങ്ങളില്‍ ട്രംപിന് മുന്നേറ്റം

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (08:25 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ലോറിഡ, നോര്‍ത്ത് കരോലിന, ഒഹിയോയിലും ട്രംപ് നേട്ടമുണ്ടാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും ട്രംപിനും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.
 
ആകെ 62 ഇലക്‌ടറല്‍ വോട്ടുകള്‍ ആണ് ഈ മൂന്നു സംസ്ഥാനങ്ങളിലായി ഉള്ളത്. ഇവിടെ, നേട്ടമുണ്ടാക്കുന്നവര്‍  പ്രസിഡന്റ് ആകുമെന്നാണ് ചരിത്രം. അതുകൊണ്ടു തന്നെ നിര്‍ണായകമായ മൂന്നു സംസ്ഥാനങ്ങളിലും ട്രംപിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് റിപ്പബ്ലിക്കന്‍ ക്യാമ്പുകളില്‍ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്.
 
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 15 സംസ്ഥാനങ്ങളില്‍ ട്രംപും ഒമ്പത് സംസ്ഥാനങ്ങളില്‍ ഹിലരിയും മുന്നേറുകയാണ്.
Next Article