വമ്പൻ ഓർ മത്സ്യങ്ങൾ കരക്കടിയുന്നു; സുനാമിയുടെ സൂചനയെന്ന് വിലയിരുത്തൽ

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (18:35 IST)
വമ്പൻ ഓർ മത്സ്യങ്ങൾ വീണ്ടും കരക്കടിയാൻ തുടങ്ങിയതോടെ സുനാമിയുടെ ഭീതിയിൽ കഴിയുകയാണ് ജപ്പനിലെ ജനങ്ങൾ. കടലിന്റെ അടിത്തട്ടിൽ കാണപ്പെടാറുള്ള വലിയ മത്സ്യമാണ് ഓർ മത്സ്യങ്ങൾ. സുനാമി ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങൾ നേരത്തെ തിരിച്ചറിയാൻ ഓർ മത്സ്യങ്ങൾക്ക് കഴിവുണ്ട് എന്നാണ് ജപ്പാൻകാരുടെ വിശ്വാസം.
 
ജപ്പൻ‌കാരുടെ ഈ വിശ്വാസത്തിന് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാ എങ്കിലും 2011ൽ ഉണ്ടായ ഫുകുഷിമ ഭൂകമ്പത്തിനും പിന്നീട് സ്ദമനമായ രീതിയിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങൾക്കും, മുന്നോടിയായി ഓർ മത്സ്യങ്ങൾ കരക്കടിഞ്ഞിരുന്നു എന്നതാണ് ജനങ്ങളുടെ ഭയത്തിന് പിന്നിലെ കാരണം.
 
കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാന്റെ പലഭാഗങ്ങളിലും ഓർ മത്സങ്ങൾ വ്യാപകമായി കരക്കടിയുന്നുണ്ട്. ഇതോടെ ഭൂകമ്പമോ സുനാമിയോ ഉണ്ടായേക്കും എന്ന ഭീതി ജപ്പാനിലെ ജനങ്ങളെ അസ്വസ്ഥമാക്കുകയാണ്. സംഭവത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ ജപ്പാൻ സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article