അഭിനന്ദനെ വിട്ടുനൽകിയതുകൊണ്ട് മാത്രം പകിസ്ഥാനോടുള്ള നിലപാട് ഇന്ത്യ മയപ്പെടുത്തുമോ ?

വെള്ളി, 1 മാര്‍ച്ച് 2019 (15:01 IST)
ഇന്ത്യാ പാക് ബന്ധം വഷളായതിനെ തുടർന്ന് കശ്മീർ അതിർത്തി അശാന്തമാണ്. തീവ്രവാദത്തിനെതിരെ കടുത്ത നിലപട് സ്വീകരിച്ച് ബലക്കോട്ടിലെ ജെയ്ഷെ താവളം ഇന്ത്യൻ വ്യോമ സേന തകർത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ പോർ വിമാനങ്ങൾ അതിർത്തി കടന്ന് ബോംബ് വർഷിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്.
 
ഇന്ത്യയുടെ ഫൈറ്റർ ജെറ്റ് പൈലറ്റ് അഭിനന്ദൻ പാക് സേനയുടെ പിടിയിലാവുകയും ചെയ്തു. എന്നാൽ ഇന്ത്യ കടുത്ത നയതന്ത്ര നിലപട് തന്നെ സ്വീകരിച്ചു. പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നീക്കം നടത്തിയിട്ടില്ല. ജെയ്ഷെ താവളം തകർത്ത് മടങ്ങുക മാത്രമാണ് ചെയ്തത്. പാക് ജനതയെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണം.
 
എന്നാൽ തൊട്ടുപിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ബ്രിഗേഡ് ഹെഡ്ക്വർട്ടേഴ്സ് ആക്രമിക്കാൻ പാക് പോർവിമാനങ്ങൾ അതിർത്തി കടന്ന് എത്തിയതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തീവ്രവാദം ചെറുക്കുന്നതിനായി അമേരിക്ക പാകിസ്ഥാന് കൈമാറിയ എഫ് 16 പോർ വിമാനങ്ങൾ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രണം.
 
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ തിരികെ പോകുന്നതിനിടെ കശ്മീരിലെ രജൌരിയിലെ സൌനിക കേന്ദ്രത്തിലേക്ക് പോർ വിമാനങ്ങൾ ബോംബ് വർഷിക്കുകയായിരുന്നു എന്നാൽ സൈനിക കേന്ദ്രത്തിൽ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല. പാകിസ്ഥാനെ തുരത്തുന്നതിനിടെയാണ് പോർ വിമനം തകർന്ന് ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ പാകിസ്ഥാൻ സേനയുടെ പിടിയിലാകുന്നത്.
 
അഭിനന്ദനെ ഉടനെ വിട്ടു നൽകണം എന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ലോക രഷ്ട്രങ്ങളുടെ സഹായത്തോടെ പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തതോടെയാണ്. അഭിനന്ദനെ വിട്ടയക്കൻ പാകിസ്ഥാൻ തീരുമാനിച്ചത്. അഭിനന്ദനെ വിട്ടയച്ചാൽ ഇന്ത്യ നിലപട് മയപ്പെടുത്തിയേക്കും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്റെ നടപടി.
 
എന്നാൽ അഭിനന്ദനെ വിട്ടുതരുന്നതുകൊണ്ട് മാത്രം മുൻ നിലപടിൽ യാതൊരു മാറ്റവു വരുത്തില്ല എന്ന് ശക്തമായ സൂചന നൽകുന്നതായിരുന്നു. സേന ഉദ്യോഗസ്ഥരുടെ സംയുക്ത വാർത്താ സമ്മേളനം. ‘അഭിനന്ദനെ വിട്ടുനൽകുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതൊരു ഔദാര്യമായി കാണേണ്ടതില്ല. ജനീവാ കൻ‌വൻഷന്റെ ഭാഗമായി പാകിസ്ഥാൻ അഭിനന്ദനെ വീട്ടുനൽകിയേ മതിയാകു‘ എന്നായിരുന്നു സേനയുടെ പ്രതികരണം.
 
അതിർത്തിയിൽ പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ച് ആ‍ക്രമണം നടത്തുകയാണ് എന്ന് വ്യക്തമാക്കിയ സൈനിക ഉദ്യോഗസ്ഥർ. പ്രകോപനമുണ്ടാക്കിയാൽ മൂന്ന് സൈനിക വിഭാഗങ്ങളും ചേർന്ന് ഒറ്റക്കെട്ടായി പകിസ്ഥാന് തിരിച്ചടി നൽകും എന്ന് മുന്നറിയിപ്പ് നൽകുകുയാണ് ചെയ്തത്. എന്തിനും സുസജ്ജമാണ് സൈന്യം എന്ന് സന്ദേസം നൽകുന്നതായിരുന്നു സേനകളുടെ സംയുക്ത വാർത്താ സമ്മേളനം.  
 
ഇന്ത്യക്കുമേൽ ഒരുതരത്തിലുള്ള സൈനിക നീക്കങ്ങളും നടത്താൻ പാടില്ല എന്ന് അമേരിക്ക പാകിസ്ഥാന് അന്ത്യ ശാസനം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ സൈനിക നിക്കത്തിന് ഉപയോഗിക്കുന്നതിനായി ഇസ്രായേൽ ഇന്ത്യക്ക് ആളില്ലാ ബോംബർ വിമാനങ്ങൾ കൈമാറി. അതിർത്തിയിൽ ഇന്ത്യ സൈനിക നിക്കം കൂടി ശക്തിപ്പെടുത്തിയതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയാണ് എന്ന് പാകിസ്ഥാന് മനസിലായി. അതിർത്തിയിൽ പകിസ്ഥാന്റെ ആക്രണങ്ങളെ ചെറുക്കാൻ ശക്തമായ സൈനിക നീക്കം നടത്താൻ തന്നെയാവും ഇന്ത്യ തീരുമാനമെടുക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍