ഇന്ത്യാന: ഇന്ത്യനയിലെ ഒരു മുൻ സൈനികന്റെ വീട്ടിൽനിന്നും എഫ് ബി ഐ കണ്ടെത്തിയത്. 2000 മനുഷ്യ അസ്ഥികൾ. രണ്ടാംലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത ഡോൺ മില്ലർ എന്ന സൈനികന്റെ വീട്ടിലെ കരകൌശല വസ്തുക്കൾക്കിടയിൽ നിന്നുമാണ് എഫ് ബി ഐ അസ്ഥികൾ കണ്ടെത്തിയത്. കരകൌശല വസ്തുക്കൾ ശേഖരിക്കുന്നതിൽ തൽപരനായ മില്ലർ പല രാജ്യങ്ങൾ സന്ദർശിച്ച് ഇത്തരം വസ്തുക്കൾ വാങ്ങി വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു
നീഗൂഢമായിരുന്നു ഡോൺ മില്ലർ എന്ന സൈനികന്റെ ജിവിതം. ഇന്ത്യായനയിലെ ഒരു ഉൾ ഗ്രാമത്തിലാണ് മില്ലറിന്റെ വീട്. . 2014ൽ തന്നെ എഫ് ബി മില്ലറിന്റെ വീടിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചതാണ്. അനധികൃതമായി ഡോൺ മില്ലർ ആന്റിക് സാധനങ്ങൾ ശേഖരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ് ബി ഐ അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഡോൺ മില്ലർ മരിക്കുകയും ചെയ്തു.
മില്ലറിന്റെ വീടിനുള്ളിലെ ഒരു മുറിയിലാണ് 4000ത്തോളം വരുന്ന കരകൌശല വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ മുറിയിൽനിന്നുമാണ് എഫ് ബി ഐ അസ്ഥികൾ കണ്ടെത്തിയത്. കണ്ടെത്തിയ മനുഷ്യ അസ്ഥികൾ അമേരിക്കയിലെ ആദിവാസികളുടെ കുഴിമാടങ്ങളിൽ നിന്നും പുറത്തെടുത്തതാണ് എന്നാണ് എഫ് ബി ഐ അനുമാനിക്കുന്നത്. ഇത് കണ്ടെത്തുന്നതിനായി ആർക്കിയോളജിക്കൾ ഫോറൻസിക് അധികൃതർ പരിശോധന നടത്തുകയാണ്.