ലോകത്തിൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് പിന്നിലെ കാരണക്കാരൻ ഇവനാണ് !

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (19:56 IST)
ജനിച്ചാൽ ഒരു ദിവസം മരിക്കണം എന്ന് നമ്മുടെ കാരണവൻ‌മാർ പറയാറുണ്ട്. ശരിയാണ്, എന്നാൽ ലോകത്തിൽ ഏറ്റവുമധികമധികം ആളുകൾ മരിക്കുന്നത് ഏന്ത് കാരണത്താലാണ് എന്ന് അറിയാമോ ? ഹൃദയ സംബന്ധമായ അസുഖങ്ങളാന് ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവൻ കവരുന്നത്. ഐ എച്ച്‌ എം ഇ യുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ബി ബി സിയില്‍ വന്ന ലേഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
ലോകത്ത് നടക്കുന്ന മരണങ്ങളിൽ 32.3ശതമാനവും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കഴിഞ്ഞാൽ പിന്നീട് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ക്യാൻസർ ബാധിച്ചാണ് 16.3ശതമാനം ആളുകളാണ് ക്യാൻസർ ബാധിച്ച് മരിക്കുന്നത്. ശ്വാസകോശ അസുഖങ്ങൾ ബാധിച്ച് 6.5 ശതമാനം ആളുകളും, പ്രമേഹത്തെ തുടർന്ന് 5.8 ശതമാനം ആളുകളും മരിക്കുന്നതായാണ് കണക്ക്. 
 
0.5 ശതമാനം ആളുകൾ മാത്രമാണ് പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ലോകത്ത് മരിക്കുന്നത്.1990ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ലോകത്ത് മരണ നിരക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ ശരാശരി ആയൂർധൈർഖ്യം 46 നിന്നും 71ആയി ഉയർന്നിട്ടുണ്ട് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article