ബോലോ ആപ്പ്: കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും ഇനി ഗൂഗിൾ പഠിപ്പിക്കും !

വ്യാഴം, 7 മാര്‍ച്ച് 2019 (18:47 IST)
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്ന് കുട്ടികളെ പഠിപ്പിക്കാൻ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ബൊലോ എന്ന ആപ്പിലൂടെ പ്രി പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിക്കാനാകും. 
 
ഇംഗ്ലീഷോ ഹിന്ദിയോ വയിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന തെറ്റുകൾ തിരുത്തി പറഞ്ഞുകൊടുക്കുന്ന വിധത്തിലാണ് ഗൂഗിൾ പുതിയ ആപ്പ് രൂ‍രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓഫ്‌ലൈനായി ഉപയോഗിക്കാവുന്ന ആപ്പാണ് ഇത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ദിവസം 15 മിനിറ്റ് ആപ്പ് ഉപയോഗിച്ചാൽ തന്നെ കുട്ടികൾക്ക് ഇരു ഭാഷകളിലും മികവ് കൈവരിക്കാൻ സാധിക്കും എന്ന് ഗൂഗിള്‍ ഇന്ത്യ പ്രോജക്റ്റ് മാനേജര്‍ നിതിന്‍ കശ്യപ് പറയുന്നത്.
 
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പാഠങ്ങളോ, കഥകളോ കുട്ടികൾ ഉച്ചത്തിൽ വായിക്കുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ ‘ബില്‍റ്റ് ഇന്‍ റീഡിംഗ് ബഡി ദിയ‘ തെറ്റുകൾ തിരുത്തി കുട്ടികൾക്ക് ശരിയായ രീതിയിൽ പറഞ്ഞുകൊടുക്കും. നിലവിൽ ഹിന്ദി - ഇംഗ്ലീഷ് ഭാഷകളില്‍ 90 കഥകള്‍ ആപ്പില്‍ ലഭ്യമാണ്. പരസ്യങ്ങൾ ഏതു നൽകാതെയണ് ഗൂഗിൾ ഈ സൌകര്യങ്ങൾ ആ‍പ്പിൽ ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍