‘ധീരുഭായ് അംബാനി സ്‌ക്വയര്‍’ നിത അംബാനി മുംബൈയ്ക്ക് സമര്‍പ്പിച്ചു

വ്യാഴം, 7 മാര്‍ച്ച് 2019 (15:34 IST)
മുംബൈയിലെ ജിയോ വേൾഡ് സെന്ററിലെ ധീരുബായ് അംബാനി സ്‌ക്വയർ നിത അംബാനി നഗരത്തിന് സമർപ്പിച്ചു. നഗരത്തിലെ 2000ത്തോളം വരുന്ന നിസഹായരായ കുട്ടികൾക്കായി മ്യൂസിക്കൽ ഫൌണ്ടന്‍ ഷോ നടത്തിക്കൊണ്ടായിരുന്നു സ്‌ക്വയർ നഗരത്തിന് സമ്മാനിച്ചത്.
 
മാർച്ച് ആറുമുതൽ നഗരത്തിലെ അനാഥാലയത്തിൽ അന്നദാനം ആരംഭിച്ചിരുന്നു. ഈ മാസം 13വരെ അന്നദാനം തുടരും. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന് എതിർ വശത്താണ് ധീരുഭായ് അംബാനി സ്‌ക്വയർ ഒരുക്കിയിരിക്കുന്നത്.
 
ധീരുഭായ് അംബാനി സ്‌ക്വയറും ജിയോ വേൾഡ് സെൻററും രാഷ്ട്രനിർമ്മാണത്തിന്റെ എല്ലാ മേഖലകളിലും ആഗോള മേധാവിത്വം നേടാൻ ഇന്ത്യക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഇന്ത്യയുടെ ഒരു മകന്റെ ആഗ്രഹ സഫലീകരണമാണ് എന്ന് സ്‌ക്വയർ നഗരത്തിന് സമരപ്പിച്ചുകൊണ്ട് നിത അംബാനി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍