എഫ്11 പ്രോ എന്ന പുതിയ സ്മാർട്ട്ഫോൺ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഓപ്പോ. 4 ജി ബി റാം, 6 ജി ബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എഫ്11 പ്രോ വിപണിയിൽ ലഭ്യമാകുക. 24,990രൂപയാണ് ഫോണിന് പ്രതിക്ഷിക്കപ്പെടുന്ന വില.
6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐ പി എസ്, എൽ സി ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ ക്യാമറയുമായാണ് വി 11 പ്രോ എത്തുന്നത് എന്നതാണ് പ്രധാന സവിസേഷത്. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗപിക്സലിന്റെ സെക്കന്ററി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്.