നമ്മുടെ സ്മാർട്ട്ഫോണിന്റെ റേഡിയേഷൻ ലെവൽ സ്വയം കണ്ടെത്താം, അറിയൂ സ്മാർട്ട്ഫോണുകളിലെ ഈ നുറുങ്ങുവിദ്യ !

ബുധന്‍, 6 മാര്‍ച്ച് 2019 (19:14 IST)
സ്മാർട്ട്ഫോണുകളില്ലത്ത ഒരു ജീവിതത്തെക്കുറിച്ച് ഈ കാലഘട്ടത്തിൽ ഇരുന്നുകൊണ്ട് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അത്രത്തോളം അത് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നാൽ സ്മർട്ട്ഫോണുകളിലെ റേഡിയേഷന്റെ തോത് തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ് എന്നൽ ഇത് എങ്ങനെ തിരിച്ചറിയാം എന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
 
സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ തന്നെ ഫോണിന്റെ റേഡിയേഷൻ ലെവൽ തിരിച്ചറിയാൻ സാധിച്ചാൽ റേഡിയേഷൻ കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം. നിമിഷനേരം കൊണ്ട് തന്നെ  സ്മാർട്ട്ഫോണുകളിലെ റേഡിയേഷന്റെ തോത് നമുക്ക് തന്നെ കണ്ടെത്താനാകും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം.   
 
ആദ്യം ഫോണിലെലെ ഡയലർ ഓപ്പൺ ചെയ്യുക ശേഷം #07# എന്ന് ഡയൽ ചെയ്യുക ഇതോടെ സ്മാർട്ട്ഫോണിലെ റേഡിയേഷന്റെ തോത് സ്ക്രീനിൽ തെളിഞ്ഞുവരുന്നത് കാണാം. ചില സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇത് ഫോണിന്റെ വിശദാംശങ്ങളിൽ തന്നെ ഉൾപ്പെടുത്താറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍